സിഡ്നി ഏകദിന പരമ്പര; മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ‌ ജയം


ഷീബ വിജയൻ

സിഡ്നി I ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ‌ ജയം കരസ്ഥമാക്കി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഗില്ലും സംഘവും വിജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് പിന്തുടർന്ന ഇന്ത്യ 69 പന്ത് ബാക്കിനിൽക്കെ വിജയത്തിലെത്തി. രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.

രോഹിത് 125പന്തില്‍ 121 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 81 പന്തില്‍ 74 റണ്‍സെടുത്തു. 24 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

article-image

asasdsa

You might also like

  • Straight Forward

Most Viewed