ബാല സാഹിത്യത്തിനും ഇനി ബുക്കർ സമ്മാനം


ശാരിക

ലണ്ടൻ l അടുത്ത വർഷം മുതൽ ബാലസാഹിത്യത്തിനും ബുക്കർ സമ്മാനം നൽകും. കുട്ടികളുടെ ബുക്കർ സമ്മാനം ഏർപ്പെടുത്തുന്നതായി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ഭാഷയ്ക്കും വിവർത്തന ഫിക്ഷനുമുള്ള നിലവിലുള അവാർഡുകൾക്കൊപ്പം ബാലസാഹിത്യത്തിന് പ്രത്യേക ബുക്കർ നൽകും. സമ്മാന തുക സാഹിത്യത്തിനുള്ള ബുക്കറിന് സമാനമായിരിക്കും 50,000 പൗണ്ട് (USD 67,000) സമ്മാനത്തുകയോടെയാണ് പുതിയ പുരസ്‌കാരവും വരുന്നത്. 2027ൽ ഉദ്ഘാടന അവാർഡ് വിതരണം ചെയ്യും എന്നാണ് അറിയിപ്പ്. ബ്രിട്ടനിലെ നിലവിലെ കുട്ടികളുടെ പുരസ്‌കാര ജേതാവായ ബാലസാഹിത്യകാരൻ ഫ്രാങ്ക് കോട്രെൽ-ബോയ്‌സിൻ്റെ നേതൃത്വത്തിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും ജൂറിയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്.

ഫ്രാങ്ക് കോട്രെൽ ബോയ്‌സ് കുട്ടികളുടെ നോവലിസ്റ്റാണ്. 2004- ൽ തൻ്റെ ആദ്യ പുസ്ത‌കമായ മില്യൺസിന് കാർണഗി മെഡലും 2013-ൽ ദി അൺഫോർഗോട്ടൻ കോട്ടിന് ഗാർഡിയൻ ചിൽഡ്രൻസ് ഫിക്ഷൻ സമ്മാനവും നേടി. 'അവർ പറയുന്നതുപോലെ സംഭവിക്കട്ടെ, തികച്ചും ആവശ്യമായ കാര്യം, ആർപ്പുവിളികൾ ആരംഭിക്കട്ടെ,' എന്നാണ് അദ്ദേഹം പുരസ്‌കാരം ഏർപ്പെടുത്തുന്ന വാർത്തയോട് പ്രതികരിച്ചത്.
പുതിയ അവാർഡിൽ, 8 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യം വച്ചുള്ള ഏത് രാജ്യത്തുനിന്നുമുള്ള ഫിക്ഷൻ കൃതികൾക്കും പരിഗണന നൽകും. ഇംഗ്ലീഷിലോ വിവർത്തനം ചെയ്യപ്പെട്ടവയോ യുകെയിലോ അയർലണ്ടിലോ പ്രസിദ്ധീകരിച്ചവയോ ആവണം.

2026 നവംബറോടെ മികച്ച എട്ട് ഫുസ്‌തകങ്ങളുടെ ഒരു ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കും. മൂന്ന് കുട്ടികളും വിധികർത്താക്കളിലുണ്ടാവും അവർ വിജയിയെ തിരഞ്ഞെടുക്കാൻ മുതിർന്ന ജഡ്‌ജിമാരെ സഹായിക്കും. 2027 ഫെബ്രുവരിയിൽ നടക്കുന്ന ഒരു വലിയ അവാർഡ് ദാന ചടങ്ങിൽ വിജയിക്കുന്ന പുസ്‌തകം പുറത്തിറക്കും. മികച്ച സമ്മാനം £50,000 ആണ് (മുതിർന്നവർക്കുള്ള സമ്മാനത്തിന് തുല്യം), ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തിയ എഴുത്തുകാർക്ക് £2,500 സമ്മാനം ലഭിക്കും. ബുക്കർ പ്രൈസ് ഫൗണ്ടേഷൻ വിവിധ കുട്ടികളുടെ സാഹിത്യ ചാരിറ്റികളുമായി സഹകരിച്ച് ഓരോ വർഷവും എട്ട് ഫൈനലിസ്റ്റുകളുടെ പുസ്‌തകങ്ങളുടെ ഏകദേശം 30,000 കോപ്പികൾ കുട്ടികൾക്ക് സംഭാവന ചെയ്യും.

ലണ്ടൻ ആസ്ഥാനമായ നാഷണൽ ലിറ്റററി ട്രസ്റ്റിൻ്റെ കണക്കനുസരിച്ച് കുട്ടികളുടെ ആനന്ദത്തിനായുള്ള വായന 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന‌ നിലയിലാണ്. അവർ 2026 ദേശീയ വായനാ വർഷമായി പ്രഖ്യാപിച്ചിരിക്കയാണ്.

1969-ൽ ആണ് ബുക്കർ സമ്മാനം ഏർപ്പെടുത്തി തുടങ്ങിയത്. ആജീവനാന്ത നേട്ടം പരിഗണിച്ച് 2005-ൽ അന്താരാഷ്ട്ര ബുക്കർ പ്രഖ്യാപിച്ചു തുടങ്ങി.

You might also like

  • Straight Forward

Most Viewed