അമേരിക്കൻ ന്യൂക്ലിയർ ബോംബർ വിമാനങ്ങൾ കരീബിയൻ മേഖലയിൽ


ഷീബ വിജയൻ 

കാരകാസ് I അമേരിക്കൻ യുദ്ധ വിമാനങ്ങൾ വെനസ്വലെ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ന്യൂക്ലിയർ ബോംബർ വിമാനമായ ബി52 വിമാനങ്ങളാണ് കരീബിയൻ മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അന്ത‍ർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്ക മറ്റൊരു ആക്രമണത്തിന് തുനിയുന്നുവെന്ന ആശങ്കയിലാണ് വെനസ്വല. ചൊവ്വാഴ്ച വെനസ്വലെയിൽ നിന്ന് ലഹരിമരുന്നുമായി എത്തിയ ബോട്ട് അമേരിക്ക ആക്രമിച്ച സംഭവത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി ഡോണൾഡ് ട്രംപ് വിശദമാക്കിയിരുന്നു. വെനസ്വേല തീരത്ത് യുഎസ് സൈന്യം മറ്റൊരു കപ്പലിനെയും ആക്രമിച്ചിരുന്നു. കപ്പലിൽ ലഹരിമരുന്ന് കടത്തുന്നതായുള്ള ഇന്‍റലിജൻസ് റിപ്പോർട്ടിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ആക്രമണം. രണ്ട് വിമാനങ്ങളും എയർ ട്രാക്കിംഗ് സൈറ്റുകളിൽനിന്ന് അൽപ്പനേരം അപ്രത്യക്ഷമായി. തുടർന്ന് തെക്കോട്ട് പറക്കുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നാണ് ഫ്ലൈറ്റ്റാഡാർ 24 അറിയിച്ചത്.

article-image

dsaadssa

You might also like

  • Straight Forward

Most Viewed