പാലക്കാട്ടെ വിദ്യാർഥിയുടെ മരണം; ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം


ഷീബ വിജയൻ

പാലക്കാട് I പല്ലന്‍ചാത്തന്നൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥിയായ അര്‍ജുൻ‌(14) ആണ് ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

article-image

ADSADSADSDDSA

You might also like

  • Straight Forward

Most Viewed