കയറ്റുമതിയിൽ 6.7 ശതമാനം വളർച്ചയുമായി ഇന്ത്യ : തുണയായത് യു.എ.ഇ- ചൈനീസ് വിപണികൾ

ഷീബ വിജയൻ
ന്യൂഡൽഹി I സെപ്റ്റംബറിൽ കയറ്റുമതി രംഗത്ത് 6.7 ശതമാനം വളർച്ചയുമായി ഇന്ത്യ. യു.എ.ഇ, ചൈനീസ് വിപണികൾ തുണയായതാണ് ഇതിനു കാരണം. എന്നാൽ ഇതേ കാലയളവിൽ, യു.എസിലേക്കുള്ള കയറ്റുമതിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായും കേന്ദ്ര വാണിജ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം, സ്വർണം, വെള്ളി, വളം എന്നിവയുടെ ഇറക്കുമതി കുത്തനെ വർധിച്ചതോടെ സെപ്റ്റംബറിൽ വ്യാപാരക്കമ്മി 31.15 ദശലക്ഷം ഡോളറായി ഉയർന്നു. ഒരുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
asSAASASD