സുമുദ് ഫ്ലോട്ടില്ല ആക്രമണം: മുഴുവൻ ഇസ്രായേലി നയതന്ത്രജ്ഞരെയും പുറത്താക്കി കൊളംബിയ


ഷീബ വിജയൻ 

ബൊഗോട്ട I ഗസ്സയിലേക്ക് മാനുഷിക സഹായവുമായിപോയ കപ്പൽ വ്യൂഹമായ സുമുദ് ഫ്ലോട്ടില്ലക്കു നേരയുണ്ടായ ആക്രമണത്തത്തിനു പിന്നാലെ കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഫ്ലോട്ടില്ല സംഘത്തിലെ കൊളംബിയൻ പൗരന്മാരടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരുന്നു. കൊളംബിയൻ പൗരൻമാരായ മാനുവേല ബെഡോയയും ലൂണ ബാരെറ്റോയും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ക്രൂവിന്റെ ഭാഗമായിരുന്നു. കപ്പൽ വ്യൂഹത്തെയും പൗരൻമാരെയും തടഞ്ഞത് ബിന്യമിൻ നെതന്യാഹുവിന്റെ പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമായി മാറുമെന്ന് ഗുസ്താവോ പെട്രോ ‘എക്‌സി’ൽ മുന്നറിയിപ്പ് നൽകി. ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ഉടൻ പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു.

article-image

AXZDSAASS

You might also like

Most Viewed