മാലിന്യപ്രശ്നം: കണ്ണൂരിൽ കെ.പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

ഷീബ വിജയൻ
കണ്ണൂര്‍ I കെ.പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് സംഭവം. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. സ്വകാര്യ ഡയാലിസിസ് സെൻ്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ നാട്ടുകാര്‍ കുറച്ചു നാളുകളായി സമരത്തിലാണ്. കൂത്തുപറമ്പ് കരിയാട് അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു എംഎൽഎ. മാലിന്യപ്രശ്നത്തിൽ എംഎൽഎ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കെ.പി മോഹനൻ പ്രതിഷേധക്കാര്‍ക്കിടയിലൂടെ അങ്കണവാടിയിലേക്ക് കടന്നുപോകുന്നതിനിടെയാണ് ഒരു വിഭാഗം കയ്യേറ്റം ചെയ്തത്.
SDSASADSAD