ഇന്ത്യയേയും ചൈനയെയും തീരുവയുടെ പേരിൽ സമ്മർദത്തിലാക്കാനുള്ള അമേരിക്കൻ നീക്കം വിജയക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

ശാരിക
മോസ്കോ l ഇന്ത്യയേയും ചൈനയെയും തീരുവയുടെ പേരിൽ സമ്മർദത്തിലാക്കാനുള്ള അമേരിക്കൻ നീക്കം വിജയക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. അത്തരം ശാസനങ്ങൾക്ക് ഇരുരാജ്യങ്ങളും വഴങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ചൈനയോടും ഇന്ത്യയോടും അമേരിക്ക ആവശ്യപ്പെടുന്നതിലൂടെ ഈ രാജ്യങ്ങൾ അമേരിക്കയിൽനിന്നു കൂടുതൽ അകലുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലാവ്റോവ്. അമേരിക്കൻ സമ്മർദം ഇരുരാജ്യങ്ങളെയും പുതിയ ഊർജ വിപണികളും പുതിയ സ്രോതസുകളും തേടാൻ നിർബന്ധിതരാകുമെന്നും ലാവ്റോവ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ചൊല്ലിയാണ് യുഎസ്പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയത്. രാജ്യത്തിന്‍റെ ഊർജ സംഭരണം ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ നിലപാട് സ്വീകരിച്ചെന്നും ലാവ്റോവ് ചൂണ്ടിക്കാട്ടി.
xcvxv