ജപ്പാനിൽ 100 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 100,000 കടന്ന് റെക്കോർഡ്


ഷീബ വിജയൻ 

ടോക്യോ I ജപ്പാനിൽ 100 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 100,000 കടന്ന് റെക്കോർഡ് ഉയർച്ചയിലേക്ക്.100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ഉയർന്ന നിരക്കായ 100,000-ത്തിന് അടുത്തെത്തിയെന്ന് ജപ്പാൻ പ്രഖ്യാപിച്ചു. തുടർച്ചയായ 55-ാം വർഷമാണ് പുതിയ റെക്കോർഡ് സ്ഥാപിച്ചുകൊണ്ട് ജപ്പാനിലെ നൂറു വയസ്സുകാരുടെ എണ്ണം ഉയരുന്നത്. ഇതിൽ 88 ശതമാനവും സ്ത്രീകളാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജീവിച്ചിരിക്കുന്നത് ജപ്പാനിലാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി പലപ്പോഴും ജപ്പാൻകാരനായിരിക്കും. ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി യമറ്റോകോറിയാമ എന്ന 114 വയസ്സുകാരി ഷിഗേകോ കഗാവയാണ്. അതേസമയം, ഏറ്റവും പ്രായം കൂടിയ പുരുഷൻ 111 വയസ്സുകാരൻ കിയോട്ടാക മിസുനോയാണ്. 87,784 സ്ത്രീകളും 11,979 പുരുഷന്മാരും ഉൾപ്പെടുന്ന നൂറു വയസ്സുകാരുടെ ദീർഘായുസ്സിനെ അഭിനന്ദിക്കുകയും സമൂഹത്തിന്റെ വികസനത്തിന് അവർ നൽകിയ സംഭാവനകൾക്ക് നന്ദിയും അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രി തകമാരോ ഫുകോക രംഗത്തുവന്നു.

സെപ്റ്റംബർ 15-ന് ജപ്പാനിൽ നടക്കാനിരിക്കുന്ന വയോജന ദിനത്തോടനുബന്ധിച്ചാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. അന്നേ ദിവസം പുതിയ നൂറു വയസ്സുകാർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദന കത്തും വെള്ളി കപ്പും ലഭിക്കും. ഈ വർഷം 52,310 പേർ ഇതിന് അർഹരായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

article-image

SADSADSAS

You might also like

  • Straight Forward

Most Viewed