ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഓണാഘോഷം GSS പൊന്നോണം 2025 ന് സമാപനം
പ്രദീപ് പുറവങ്കര
മനാമ I സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓഗസ്റ്റ് 9ന് പിള്ളേരോണത്തിൽ തുടങ്ങി വിവിധ മത്സര ഇനങ്ങളോടുകൂടി ഒരു മാസത്തിലേറെ നീണ്ടുനിന്ന ജിഎസ്എസ് പൊന്നോണം 2025 ഓണാഘോഷങ്ങൾ കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി സമാപിച്ചു. കുടുംബാംഗങ്ങളും കുട്ടികളും കൂടാതെ, ബഹറിനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെയും വിദ്യാഭ്യാസ മാധ്യമ മേഖലയിലെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ നേതൃത്വം നൽകിയ പരിപാടികൾ, കൺവീനർ ശിവകുമാർ GSS പൊന്നോണം 2025 ജനൽ കൺവീനർ വിനോദ് വിജയൻ കോഡിനേറ്റർ ശ്രീമതി. ബിസ്മിരാജ് എന്നിവർ നിയന്ത്രിച്ചു.
dgdfdf
adfsdfasdfsa
sfdffsd
