ഇസ്രയേൽ ബോംബാക്രമണത്തിൽ യെമനിൽ 35 പേർ കൊല്ലപ്പെട്ടു


ഷീബ വിജയൻ

ജറുസലേം I യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫിൽ ന‌ടത്തിയ ആക്രമണത്തിൽ 130 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. കഴിഞ്ഞ 30ന് സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലും ആക്രമണമുണ്ടായത്. ഗാസയിൽ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.

article-image

DFDFADSADS

You might also like

Most Viewed