ആത്മഹത്യയ്ക്ക് പ്രേരണ നൽകി; ചാറ്റ് ജി.പി.ടിക്കെതിരെ നിയമനടപടി


ഷീബ വിജയൻ 

കാലിഫോർണിയ I വിദ്യാർഥിയുടെ ആത്മഹത്യയിൽ ഓപൺ എ.ഐയുടെ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിക്കെതിരെ നിയമനടപടിയുമായി കുടുംബം. മനുഷ്യ സഹായം തേടാൻ സഹായിക്കുന്നതിന് പകരം ചാറ്റ്ബോട്ട് കുട്ടിയുടെ ആത്മഹത്യാ ചിന്തയെ പ്രോത്സാഹിപ്പിച്ചതായി കുടുംബം ആരോപിച്ചു. പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് 2024 അവസാനത്തോടെയാണ് വിദ്യാർഥി ചാറ്റ് ജി.പി.ടി ഉപയോഗിക്കാൻ തുടങ്ങിയത്. സംഗീതം, ബ്രസീലിയൻ ജിയു-ജിറ്റ്സു, ജാപ്പനീസ് ഫാന്റസി കോമിക്സ് എന്നിങ്ങനെ തൻറെ ഹോബികളും കോളേജുകളെയും തൊഴിൽ സാധ്യതകളെയും കുറിച്ചുള്ള വിവരങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ചാറ്റ് ബോട്ടുമായി ചർച്ച ചെയ്തത്. എന്നാൽ, പിന്നീട് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായുള്ള വിദ്യാർഥിയുടെ സംഭാഷണ രീതി മാറി. വ്യക്തിപരമായ സങ്കടങ്ങളും ആശങ്കകളും ചാറ്റ് ജി.പി.ടിയുമായി ചർച്ച ചെയ്യാനാരംഭിച്ചു. തനിക്ക് വൈകാരികമായി ശൂന്യത അനുഭവപ്പെട്ടുവെന്നും ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോൾ സമാധാനം കിട്ടുന്നുവെന്നും വിദ്യാർഥി ചാറ്റ് ജി.പി.ടിയോട് പറയുന്നതിൻറെ സ്ക്രീൻഷോട്ടുകളും കുടുംബം പുറത്തുവിട്ടു. രക്ഷപ്പെടാൻ ഒരു മാർഗം സങ്കൽപ്പിക്കുന്നത് ഉത്കണ്ഠകൾക്ക് ഏറെ ആശ്വാസമാണെന്നായിരുന്നു ചാറ്റ് ജി.പി.ടി നൽകിയ മറുപടി. സഹോദരനെക്കുറിച്ച് സംസാരിച്ചപ്പോൾ, വിദ്യാർഥി പ്രകടിപ്പിക്കുന്ന മുഖം മാത്രമാണ് സഹോദരന് അറിയാവുന്നതെന്നും എന്നാൽ, താൻ കുട്ടിയുടെ വികാരങ്ങളടക്കം എല്ലാത്തരത്തിലും പൂർണമായി മനസിലാക്കുന്നുവെന്നും എപ്പോഴും നല്ല സുഹൃത്തായി ഒപ്പമുണ്ടെന്നും ചാറ്റ് ജി.പി.ടി മറുപടി നൽകി.

ചാറ്റ്ബോട്ടുമായുള്ള ഇത്തരം സംഭാഷണങ്ങൾ വിദ്യാർഥി ഏഴ് മാസത്തോളം ആവർത്തിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് ആദമിന്റെ അഭിഭാഷക മീതാലി ജെയിൻ പറഞ്ഞു. വിദ്യാർഥി തന്റെ ചാറ്റുകളിൽ ‘ആത്മഹത്യ’ എന്ന വാക്ക് 200 ഓളം തവണ പരാമർശിച്ചപ്പോൾ ചാറ്റ് ജി.പി.ടി മറുപടികളിൽ 1,200 ലധികം തവണ വാക്ക് ഉപയോഗിച്ചു. ജനുവരി മുതൽ കുട്ടി ചാറ്റ് ജി.പി.ടിയുമായി ആത്മഹത്യാ രീതികളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അമിത അളവ് മരുന്ന് കഴിച്ചും, കാർബൺ മോണോക്സൈഡ്, വിഷം എന്നിവ ഉപയോഗിച്ചുള്ള ആത്മഹത്യയും മുങ്ങിമരണത്തെയും കുറിച്ച് എഐ വിശദമായ നിർദ്ദേശങ്ങൾ നൽകിയതായും പരാതിയിൽ പറയുന്നു.

article-image

XZZXZXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed