ആപ്പിള്‍ ഐഫോൺ 17 സീരീസ് സെപ്റ്റംബർ ഒമ്പതിന് പുറത്തിറങ്ങും

ഷീബ വിജയൻ
കാലിഫോര്‍ണിയ I ആപ്പിൾ ഐഫോൺ 17 സീരീസിന്‍റെ ലോഞ്ച് ഇവന്‍റ് സെപ്റ്റംബർ ഒമ്പതിന് ആപ്പിൾ പാർക്കിൽ നടക്കും. ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 17 സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉൾപ്പെടെ പുത്തൻ ആപ്പിൾ ഉൽപന്നങ്ങളാണ് പരിപാടിയിൽ അവതരിപ്പിക്കുക. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് ക്യാംപസിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ സെപ്റ്റംബർ ഒമ്പതിന് ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ച് ഇവന്‍റ് ആരംഭിക്കുക. ആപ്പിൾ വെബ്‌സൈറ്റും, ഔദ്യോഗിക യൂട്യൂബ് ചാനലും, ആപ്പിൾ ടി.വി ആപ്പിലൂടെയും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.
പുതിയ ഐഫോൺ 17 നിരയിൽ നാല് മോഡലുകൾ ഉൾപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് ഐഫോൺ 17, ഐഫോണ്‍ 17 എയര്‍, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണിത്. നിലവിലെ ഐഫോണ്‍ പ്ലസ് മോഡലിന് പകരമാകുമെന്ന് പറയപ്പെടുന്ന പുതിയ സ്ലിം വേരിയന്‍റാണ് ഐഫോൺ 17 എയർ. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ മോഡലായിരിക്കും ഇത്. ആറ് മില്ലിമീറ്ററിൽ താഴെയായിരിക്കും കട്ടി എന്നാണ് സൂചന.
ASXAZXASZSA