സിന്ധു നദീജലം വിട്ടുനൽകണമെന്ന അഭ്യർഥനയുമായി ഇന്ത്യയെ സമീപിച്ച പാക് സർക്കാർ

ഷീബ വിജയൻ
ഇസ്‌ലാമബാദ് I സിന്ധു നദീജല കരാർ ഇന്ത്യ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്ത്യയെ സമീപിച്ച പാക് സർക്കാർ. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ മരവിപ്പിച്ച കരാർ, പൂർവ സ്ഥിതിയിലാക്കണമെന്ന അഭ്യർഥനയുമായി പാക് വിദേശകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്. വിഷയത്തിൽ തർക്ക പരിഹാര കോടതിയുടെ നിർദേശങ്ങൾ പാലിക്കാൻ തയാറാകണമെന്ന് പാകിസ്താൻ അഭ്യർഥിച്ചു. പാക് സൈനിക മേധാവി ആസിം മുനീറിന്‍റെ ആണവ ഭീഷണിക്കും മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ യുദ്ധഭീഷണിക്കും പിന്നാലെയാണ് പാകിസ്താൻ സർക്കാർ അഭ്യർഥനയുമായി രംഗത്തെത്തിയത്. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ആഗസ്റ്റ് എട്ടിന് തർക്ക പരിഹാര കോടതി നൽകിയ വ്യാഖ്യാനത്തെ പാകിസ്താൻ സ്വാഗതം ചെയ്തു. പടിഞ്ഞാറൻ നദികളെ ഒഴുക്ക് തടസ്സപ്പെടുത്താതെ പാകിസ്താനിലേക്ക് കടത്തിവിടണമെന്നാണ് കോടതി നിർദേശം. അതിന്‍റെ അടിസ്ഥാനത്തിൽ പുതിയ ജലവൈദ്യുത പദ്ധതികൾ ഈ നദികളിൽ നിർമിക്കുന്നതിൽ ഇന്ത്യ കരാറിലെ വ്യവസ്ഥകൾ പാലിക്കണം. എന്നാൽ, തർക്ക പരിഹാര കോടതിയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നതായി ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ല.
sads