ആക്രമണത്തിന് വന്നാൽ അമേരിക്കയെ പാഠം പഠിപ്പിക്കും; മുന്നറിയിപ്പുമായി ഇറാന്‍


ഷീബ വിജയൻ

തെഹ്റാൻ: അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്ക യുദ്ധത്തിൽ നേരിട്ട് ഇടപെടുമെന്ന വാർത്തകൾക്കിടെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. അമേരിക്ക ആക്രമിച്ചാല്‍ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. സംഘര്‍ഷം വഷളക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. ആവശ്യമെങ്കില്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിന് അമേരിക്ക ശ്രമിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ഇനിയും സയണിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുക്കാനാണ് താത്പര്യമെങ്കില്‍ തങ്ങള്‍ എല്ലാ മാര്‍ഗങ്ങളും പുറത്തെടുക്കും. അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാനും ഞങ്ങളുടെ രാജ്യതാത്പര്യം സംരക്ഷിക്കാനും എന്തും ചെയ്യേണ്ടി വരുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാസിം ഗരിബാബാദി പറഞ്ഞു.

article-image

aefsdadefsaeswd

You might also like

  • Lulu Exchange
  • Straight Forward

Most Viewed