ഡോണാൾഡ് ട്രംപ് സൗദിയിൽ


ഡോണാൾഡ് ട്രംപ് സൗദിയിൽ. വ്യോമാതിർത്തിയിൽ സൗദി എയർഫോഴ്സ് വിമാനങ്ങളുടെ അകമ്പടി. സൗദിയുമായി വ്യാവസായിക-പ്രതിരോധ കരാറുകളിൽ ഒപ്പുവെയ്ക്കും. ഗൾഫ്– അമേരിക്ക ഉച്ചകോടിയിൽ പങ്കെടുക്കും. മൂന്ന് ദിവസത്തെ പര്യടനത്തിൽ ഖത്തറിലും യുഎഇയിലും സന്ദർശനം നടത്തും.

അമേരിക്കൻ വ്യവസായങ്ങളിൽ അറബ് രാജ്യങ്ങളിൽ നിന്നും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കുകയെന്നതാണ് ട്രംപിന്റെ സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യം. സൗദി അറേബ്യ, ഖത്തർ, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുമായി കൂടുതൽ മെച്ചപ്പെട്ട സാമ്പത്തികബന്ധം സ്ഥാപിക്കാാനും അമേരിക്കയിൽ മുതൽമുടക്ക് ശക്തമാക്കാനും താൽപര്യം പ്രകടിപ്പിച്ചിരുന്നു. നിർമിത ബുദ്ധി, സെമികണ്ടക്ടറുകൾ, ഊർജം, ഉൽപാദനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ, ഗസ്സയിലെ ഇസ്രയേൽ-ഹമാസ് സംഘർഷവും വെടിനിർത്തലിനുള്ള സാധ്യതകളും ട്രംപ് അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്യും.

മധ്യേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന ഖത്തറുമായുള്ള കൂടുതൽ ശക്തമായ സൈനിക സഹകരണവും പ്രധാന ചർച്ചാവിഷയമാകും. വ്യാപാര- പ്രതിരോധ കരാറിനായുള്ള ചർച്ചകളും ട്രംപ് പുനരാരംഭിക്കാനിടയുണ്ട്. സിവിൽ ആണവപദ്ധതിയ്ക്കായി അമേരിക്കയുടെ സഹകരണം സൗദി ആവശ്യപ്പെട്ടേക്കുമെങ്കിലും യുറേനിയം സമ്പുഷ്ടീകരണത്തിനായുള്ള സൗദിയുടെ ആവശ്യം അംഗീകരിക്കാനിടയില്ല.

article-image

aeqwdwdeadsw

You might also like

Most Viewed