ബഹുരാഷ്ട്ര സംരംഭങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമത്തിന് ശൂറ കൗൺസിൽ അംഗീകാരം


ഒന്നിലധികം രാജ്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര സംരംഭങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമത്തിന് ശൂറ കൗൺസിലിൽ അംഗീകാരം. 2024 ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ബഹുരാഷ്ട്ര സംരംഭങ്ങൾക്കുള്ള ആഭ്യന്തര മിനിമം ടോപ്-അപ് ടാക്സ് നടപ്പാക്കുന്നതിനുള്ള നിയമമാണ് കഴിഞ്ഞ ദിവസം ശൂറ അംഗീകരിച്ചത്.

പാർലമെന്‍റ് നേരത്തെ നിയമം അംഗീകരിച്ചിരുന്നു. പുതിയ നിയമ പ്രകാരം 750 മില്യൺ യൂറോയിൽ കൂടുതൽ ആഗോള വാർഷിക വരുമാനമുള്ള കമ്പനികൾക്കോ പദ്ധതികൾക്കോ 15 ശതമാനം കുറഞ്ഞ ടോപ്-അപ് നികുതിയാണ് ചുമത്തുക. നിർദിഷ്ട നിയമപ്രകാരം രാജ്യത്ത് 348 ബഹുരാഷ്ട്ര കമ്പനികളിൽനിന്നായി 130 ദശലക്ഷം ദീനാർ വാർഷിക നികുതി വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.

article-image

sdfsf

You might also like

Most Viewed