കുട്ടികൾ‍ക്ക് കോവിഡ് ബാധ; സ്‌കൂളുകളിൽ‍ ഓഫ്‌ലൈൻ ക്ലാസുകൾ‍ നിർ‍ത്തി


സ്‌കൂളിലെ കുട്ടികൾ‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഓഫ്‌ലൈൻ ക്ലാസുകൾ‍ താൽ‍ക്കാലികമായി നിർത്തിവെച്ചു. ഉത്തർ‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വൈശാലിയിലെ കെആർ‍ മംഗലം വേൾ‍ഡ് സ്‌കൂളിലാണ് രോഗബാധ റിപ്പോർ‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ തന്നെ മറ്റൊരു സ്‌കൂളിലെ കുട്ടികൾ‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കൂടുതൽ‍ കുട്ടികൾ‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ഓഫ്‌ലൈൻ ക്ലാസുകൾ‍ താൽ‍ക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ക്ലാസ് മുറികളും ബസുകളും അണുമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

കോവിഡ് നിയന്ത്രണ വിധേയമായതോടെ, ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് സംസ്ഥാനത്ത് ഓഫ്‌ലൈൻ‍ ക്ലാസുകൾ‍ ആരംഭിച്ചത്.

ഗുജറാത്തിലെ വഡോദരയിലെത്തിയ മുംബൈ സ്വദേശിക്ക് ഒമിക്രോൺ എക്‌സ് ഇ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ ജൂൺ മാസത്തിൽ‍ രാജ്യത്ത് കോവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

കോവിഡ് കേസുകൾ‍ വർ‍ദ്ധിക്കാനിടയുണ്ടെന്ന ആശങ്ക ഉയർ‍ന്ന സാഹചര്യത്തിൽ‍, കേരളം ഉൾ‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർ‍ദ്ദേശം നൽ‍കിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed