ക്ഷയരോഗവും ശ്വാസകോശ അർബുദവും പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ എ.ഐ; നിർണായക വെളിപ്പെടുത്തലുമായി വിദഗ്ധർ
ശാരിക
ന്യൂഡൽഹി: ക്ഷയരോഗവും (ടി.ബി) ശ്വാസകോശ അർബുദവും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ വലിയ സഹായമാകുമെന്ന് പ്രമുഖ പൾമനോളജിസ്റ്റ് ഡോ. രൺദീപ് ഗുലേറിയ. നെഞ്ചിന്റെ എക്സ്-റേ ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിലൂടെ രോഗസൂചനകൾ നേരത്തേ തിരിച്ചറിയാനും, രോഗനിർണയത്തിലെ കാലതാമസം ഒഴിവാക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം മാത്രം പരിശോധനകൾ നടത്തുന്നത് രോഗനിർണയം വൈകാൻ കാരണമാകുന്നുണ്ട്. എന്നാൽ എ.ഐ അധിഷ്ഠിത പരിശോധനകൾ എക്സ്-റേ ചിത്രങ്ങളിലെ ഏറ്റവും സൂക്ഷ്മമായ മാറ്റങ്ങൾ പോലും കണ്ടെത്തുന്നതിനാൽ, കൂടുതൽ വിദഗ്ധ പരിശോധന ആവശ്യമുള്ളവരെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. മുൻപ് നടന്ന പഠനങ്ങളിലും എ.ഐ സംവിധാനങ്ങൾ റേഡിയോളജിസ്റ്റുകൾക്ക് സമാനമായി കൃത്യതയുള്ള ഫലങ്ങൾ നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, എ.ഐയുടെ കണ്ടെത്തലുകൾ മാത്രം മുൻനിർത്തി രോഗനിർണയം നടത്താനാകില്ലെന്നും മറ്റ് അനുബന്ധ പരിശോധനകളും ഡോക്ടർമാരുടെ വിദഗ്ധ വിലയിരുത്തലും നിർണായകമാണെന്നും ഡോ. ഗുലേറിയ കൂട്ടിച്ചേർത്തു.
csdf

