ആന്ധ്രയിലെ പുതിയ മന്ത്രിസഭയിൽ നടി റോജയും

ആന്ധ്രയിൽ നടി റോജ ശെൽവമണി മന്ത്രിയാവും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് റോജയും മന്ത്രിയാവുന്നത്. 49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് റോജ എംഎൽഎയായി ഈ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. നാഗാർജുന സർവകലാശാലയിൽ നിന്ന് രാഷ്ട്രമീംമാസയിൽ ബിരുദം നേടിയ ശേഷമാണ് സിനിമയിലേക്കെത്തുന്നത്. ചെമ്പരത്തി എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമ പ്രവേശനം നടത്തിയത്.
ദീപേന്ദർ ഹൂഡയ്ക്ക് വഴിയൊരുക്കാൻ ഹൂഡ 2000ലാണ് റോജ രാഷ്ട്രീയത്തിലെത്തുന്നത്. ടിഡിപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേരുകയായിരുന്നു. ജില്ലകളുടെ പുനഃസംഘടനയിൽ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാൽ ചിറ്റൂർ, തിരുപ്പതി എന്നീ കണ്ട് ജില്ലകളെയാണ് റോജ പ്രതിനിധീകരിക്കുക. റോജയെ കൂടാതെ അമ്പാട്ടി രാം ബാബു, ഗുഡിവാഡ അമർനാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്നവരിൽ ഉൾക്കൊള്ളുന്നു.