രണ്ട് ഇന്ധന കപ്പലുകൾ ശ്രീലങ്കയിലേക്ക് അയച്ച് ഇന്ത്യ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് ഇന്ധന കപ്പലുകൾ ശ്രീലങ്കയിലേക്ക് അയച്ച് ഇന്ത്യ. 36,000 ടൺ പെട്രോളും 40,000 ടൺ ഡീസലുമാണ് കയറ്റി അയച്ചത്. ശ്രീലങ്കയിലേക്കുള്ള മൊത്തം ഇന്ത്യൻ ഇന്ധന വിതരണം 270,000 ടണ്ണായി ഉയർത്തിയതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
രണ്ട് കോടി ജനങ്ങളുള്ള ശ്രീലങ്ക ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സാന്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇന്ധനത്തിന്‍റെ കുറവ്, അതിന്‍റെ ഫലമായി ദിവസവും മണിക്കൂറുകളോളം പവർ കട്ടുകൾ തുടങ്ങി നിരവധി പ്രതിസന്ധികളാണ് ശ്രീലങ്ക ഇന്ന് നേരിടുന്നത്.