മൂന്നാം ദിവസവും മൂന്ന് ലക്ഷത്തിനുമുകളിൽ കോവിഡ് കേസുകൾ

രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. എന്നാൽ തുടർച്ചയായി മൂന്നാം ദിവസവും മൂന്ന് ലക്ഷത്തിനു മുകളിൽ പ്രതിദിന രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത് ആശങ്കയായി. ഇന്ന് 3.37 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 3,37,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേക്കാൾ രോഗികളുടെ എണ്ണത്തിൽ 2.7 ശതമാനം കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.89 കോടിയായി ഉയർന്നു.
പോസറ്റിവിറ്റി നിരക്കിലും കുറവുണ്ട്. ഇന്ന് പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണ്. കഴിഞ്ഞ ദിവസം ഇത് 17.94 ശതമാനമായിരുന്നു. രാജ്യത്ത് ആകെ ഒമിക്രോൺ കേസുകൾ 10,050 ആയി. മഹാരാഷ്ട്രയിൽ 48,270 പേരും, കർണാടകയിൽ 48,049 പേരും കോവിഡ് ബാധിതരായി. തമിഴ്നാട്ടിൽ 29,870 ഉം ഗുജറാത്തിൽ 21, 225 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലും , ഹരിയാനയിലും പ്രതിദിന കേസുകൾ പതിനായിരത്തിനടുത്തെത്തി.