പുതിയ പ്രതീക്ഷകൾ നൽകി ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്സിൻ

ലണ്ടൻ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്‌സിന്റെ പ്രതിരോധശേഷി സംബന്ധിച്ച് പ്രതീക്ഷാവഹമായ റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്ര സെനിക്ക കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധമരുന്ന് കുട്ടികളിലും മുതിര്‍ന്നവരിലും പ്രതിരോധശേഷിയുണ്ടാക്കാന്‍ കഴിയുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ.
രോഗ ലക്ഷണങ്ങള്‍ ഉള്ളവരിലും ഇല്ലാത്തവരിലും ഒരുപോലെ ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കാന്‍ മരുന്നിന് കഴിയുന്നുണ്ടെന്നും ,എല്ലാവിധ പ്രയക്കാരിലും തീരെ ചെറിയ രിതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളുവെന്നും കമ്പനി പ്രസിദ്ധപ്പെടുത്തിയ അറിയിപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം വാക്സിന്റെ ആദ്യ ബാച്ച് സ്വീകരിക്കാന്‍ യു കെയിലെ ഒരു സ്വകാര്യ ഹോസ്പിറ്റല്‍ സന്നദ്ധത അറിയച്ചതായും, അടുത്ത മാസം ആദ്യം ഇവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങളഉം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലും ഭാരത് ബയോടെക്കും ഐസിഎംആറും തങ്ങളുടെ മൂന്നാം ഘട്ട കോവിഡ് പരീക്ഷണത്തിന്റെ ആരംഭത്തിലാണ്. മൂന്നാം ഘട്ടത്തില്‍ കോവാക്സിന്റെ മനുഷ്യരിലേക്കുള്ള പരീക്ഷണം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആരംഭിക്കും. കോവിഡിനെതിരായ ഏറ്റവും യോജ്യമായ പ്രതിരോധ മരുന്നിന്റെ അവസാന ഘട്ടത്തിലാണ് നമ്മളെന്ന് കോവാക്സിന്റെ മനുഷ്യ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. വെന്‍കിട്ട റാവൂ പറഞ്ഞു. ഇതിനായുള്ള അനുമതിയും നേടിയിട്ടുണ്ട്.