ദീപാവലി; ഓഫര്‍ പെരുമഴയുമായി ഫ്ളിപ്കാര്‍ട്ട്


ന്യൂഡൽഹി: ബിഗ് ബില്യണ്‍ ഡെയ്സ് വിലക്കിഴിവില്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് വീണ്ടും ഓഫര്‍ പെരുമഴയൊരുക്കി ഫ്‌ളിപ്കാര്‍ട്ട്. ബിഗ് ദീപാവലി സെയ്‌ലിലാണ് ബാങ്ക് ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ, എംആര്‍പി വിലക്കിഴവ് എന്നിവ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെയാണ് ദീപാവലി ഓഫര്‍.

ഓഫറുകള്‍ക്ക് പുറമെ ബജാജ് ഫിന്‍ സര്‍വ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ആക്സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
ദീപാവലി സെയ്‌ലില്‍ സാസംഗ് മൊബൈല്‍ ഫോണുകള്‍ക്ക് കൂടുതല്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലക്സി എഫ് 41, എസ് 20 പ്ലസ്, എ50എസ് തുടങ്ങിയവയ്ക്കാകും കൂടുതല്‍ ഓഫര്‍, ഒപ്പോ, റിലയല്‍ മി, പോക്കോ ഫോണുകള്‍ക്കും വിലക്കിഴവ് ലഭിക്കും. ക്യാമറ, ലാപ്ടോപ്, സ്മാര്‍ട്ട് വാച്ച്, ഹെഡ്ഫോണ്‍, ടിവി, മൈക്രോവേവ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ദസ്സറ പ്രത്യേക വില്പന ഇന്നും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് വമ്പന്‍ ഓഫറുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. കമ്പനി വെബ്‌സൈറ്റിലും ആപ്പിലും ഇതിനോടകം ഓഫറുകള്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed