കോവിഡ് പ്രതിരോധത്തിന് കണ്ണട ധരിക്കുന്നത് കൂടുതൽ ഫലപ്രദം

കൊറോണ വൈറസിനെ തടയാൻ ഫേസ് മാസ്ക്ക് ധരിക്കുന്നത് പോലെ തന്നെ കണ്ണട ധരിക്കുന്നതും കൂടുതൽ ഫലപ്രദമെന്ന് റിപ്പോർട്ട്. മാസ്ക് ധരിക്കുന്നത് കോവിഡ് 19 പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറഞ്ഞ പോൾ റുദ്ദ് തന്നെയാണ് പുതിയ നിർദ്ദേശവും മുന്നോട്ട് വെച്ചിരിക്കുന്നത്. കണ്ണട ധരിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കോവിഡ് 19 പിടിപെടാനുള്ള സാധ്യത അഞ്ചുമടങ്ങ് കുറവായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചൈന ജാമ ഓഫ്താൽമോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 276 രോഗികളിൽ പഠനം നടത്തിയ ഫലം പ്രസിദ്ധീകരിച്ചത്. ജനുവരി 27 മുതൽ മാർച്ച് 13 വരെയാണ് പഠനം നടത്തിയത്. 276 രോഗികളിൽ 16 രോഗികൾക്ക് മയോപിയ രോഗം ബാധിച്ചിരുന്നു. അത് കൂടാതെ ഇവർ എട്ടു മണിക്കൂറോളം ഗ്ലാസുകൾ ധരിച്ചിരുന്നു.
അതേസമയം, ചൈനയിലെ 80 ശതമാനം ആളുകൾക്കും മയോപിയ ഉണ്ടെന്നാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ചൈനയിലെ ആളുകളിൽ ഭൂരിഭാഗവും കണ്ണട ധരിക്കുന്നവരാണ്. 2019 ഡിസംബറിൽ വുഹാനിൽ കോവിഡ് 19 പൊട്ടിപുറപ്പെട്ടതിനു ശേഷം കണ്ണടയുള്ള വളരെ കുറച്ച് പേരെ മാത്രമാണ് രോഗം ബാധിച്ചത്.
അതേസമയം, ശാസ്ത്രജ്ഞർ പറയുന്നത് എല്ലാ ദിവസവും എട്ടു മണിക്കൂറിൽ കൂടുതൽ കണ്ണട ധരിച്ചവർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്നാണ്. ഈ കണ്ടെത്തൽ ദിവസേന കണ്ണട ധരിക്കുന്ന ആളുകൾക്ക് കോവിഡ് 19 വരാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലെത്തി.