കോവിഡ് വാക്സിൻ ഉടൻ തയാറാകുമെന്ന് കനേഡിയൻ വിദഗ്ദ്ധൻ


ഒട്ടാവ: കോവിഡ് വാക്സിനായി വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടെന്നും മാസങ്ങൾക്കുള്ളിൽ തയാറാകുമെന്നും കനേഡിയൻ പകർച്ചവ്യാധി വിദഗ്ദ്ധൻ. ലോകത്തെന്പാടുമായി കോവിഡ് വാക്സിനായുള്ള നൂറിലധികം ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്ന് ക്യൂബെക്കിലെ ലാവൽ സർവകലാശാലയിലെ പകർച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സെന്‍ററിന്‍റെ ഡയറക്ടറായ ഡോ. ഗാരി കോബിംഗർ പറഞ്ഞു. 

വളരെയധികം വിഭവങ്ങളും ആളുകളും പ്രശ്ന പരിഹാരത്തിനായി പ്രവർത്തിക്കുന്നതിനാൽ കോവിഡ് വാക്സിൻ വികസനം അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷയെന്നും കോബിംഗർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed