വിമർശനങ്ങൾക്കൊടുവിൽ 19നുള്ള തിരഞ്ഞെടുപ്പ് റാലി മാറ്റിവെച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെത്തുടർന്നുള്ള ലോക്ഡൗണ്‍ പിൻവലിച്ചതിനു പിന്നാലെ നിശ്ചയിച്ച തിരഞ്ഞെടുപ്പ് റാലി ഡോണൾഡ് ട്രംപ് മാറ്റിവെച്ചു. ജൂണ്‍ 19ന് ഒക്ലഹോമയിലെ തുൾസയിൽ നിശ്ചയിച്ചിരുന്ന ജൂണ്‍ടീന്ത് റാലി ഒരു ദിവസത്തേക്ക് മാറ്റുന്നതായാണ് ട്രംപ് ട്വിറ്ററിൽ അറിയിച്ചത്.
അമേരിക്കയിൽ അടിമത്തം അവസാനിപ്പിച്ചതിനെ അനുസ്മരിക്കുന്ന ദിനത്തിൽ തിരഞ്ഞെടുപ്പ് റാലി നടത്താനുള്ള ട്രംപിന്‍റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും തീരുമാനത്തിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് റാലി മാറ്റിവച്ചത്.

