കോവിഡ് വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കൻ കന്പനി


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്സിന്‍റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കൻ മരുന്ന് കന്പനിയായ മൊഡേണ അറിയിച്ചു. അവസാനഘട്ടം ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ വാക്സിൻ മനുഷ്യരിൽ ഉപയോഗിക്കാമെന്നും ജൂലൈയിൽ വാക്സിൻ മനുഷ്യർക്ക് നൽകി പരീക്ഷിക്കുമെന്നും കന്പനി അധികൃതർ അറിയിച്ചു. 

കൊറോണ വൈറസിനോട് ഏറെ സാമ്യമുള്ള സാർസിനെതിരെ ഉപയോഗിച്ച വാക്സിൻ പരീക്ഷണ വിധേയമാക്കിയപ്പോൾ വൈറസ് ബാധിതർ കൂടുതൽ രോഗാവസ്ഥയിലേക്കു പോകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. മതിയായ രോഗപ്രതിരോധ ശേഷി ഇല്ലാത്ത ആളുകളിൽപ്പോലും വാക്സിൻ ഫലപ്രദമായിരുന്നുവെന്നും പ്രാഥമിക പഠനങ്ങളിൽ വ്യക്തമായി. ഈ സാഹചര്യത്തിൽ ജൂലൈയിൽ മുപ്പതിനായിരം ആളുകളിൽ വാക്സിൻ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും മൊഡേണ കന്പനി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed