ഓസ്ട്രേലിയൻ പൗരന് ചൈനയിൽ വധശിക്ഷ
ബെയ്ജിംഗ്: മയക്കുമരുന്ന് കേസിൽ പ്രതിയായി ജയിലിലടയ്ക്കപ്പെട്ട ഓസ്ട്രേലിയൻ പൗരന് ചൈനയിൽ വധശിക്ഷ. ഓസീസ് പൗരൻ കാം ഗെല്ലസ്പിയെയാണ് ചൈനീസ് കോതി വധശിക്ഷയ്ക്കു വിധിച്ചത്. 2013 ചൈനയിലെ വിമാനത്താവളത്തിൽ 7.5 കിലോ മെതംഫെറ്റമിൻ എന്ന മയക്കുമരുന്നുമായി ഗെല്ലസ്പിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതി വിധി ഏറെ നിരാശജനകവും വേദനാജനകവുമാണെന്ന് ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാലത്ത് ഓസ്ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകൾ സംഭവിച്ചിരുന്നു. ഇതിന്‍റെ പരിണിതഫലമാണ് ഈ വിധിയെന്നും ചില ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

