കൊൽക്കത്തയിൽ കോവിഡ് ബാധിച്ച് രണ്ട് പോലീസുകാർ മരിച്ചു


കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കോവിഡ് ബാധിച്ചു മരിച്ചു. ദിലീപ് സർദാർ, സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നു നൂറ് പോലീസുകാർക്ക് രോഗം ഭേദമായി.

മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് സഹായകമായി ഒരു ലക്ഷം രൂപ വീതം നൽകി. 200ഓളം പോലീസുകാരായിരുന്നു കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed