ഓസ്ട്രേലിയയും കൊറോണ വാക്സിൻ പരീക്ഷണത്തിന്


കാൻബെറ: കോവിഡിനെതിരെ വാക്സിൻ ഈ വർഷം പുറത്തിറക്കാനാവുമെന്ന പ്രതീക്ഷയിൽ ഓസ്ട്രേലിയയിൽ കോവിഡ് വൈറസ് വാക്സിൻ കുത്തിവയ്പ് തുടങ്ങി. പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ 131 വോളന്‍റിയർമാരെയാണ് നൊവാവാക്സ് കുത്തിവയ്ക്കുക. ഇതിലൂടെയാണ് വാക്സിൻ സുരക്ഷ പരിശോധിക്കുകയും ഫലപ്രാപ്തിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക.

കൊറോണയ്ക്കെതിരായി ഒരു ഡസനോളം വാക്സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഗവേഷണം കൂടുതൽ നടക്കുന്നത്. വ്യത്യസ്ത സാങ്കേതിക വിദ്യകളാണ് ഇവയോരോന്നിലും പരീക്ഷിക്കപ്പെടുന്നത്. ഈ വർഷാവസാനത്തോടെ വാക്സിൻ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മെൽബണിൽ അധികൃതർ അറിയിച്ചു. മൃഗങ്ങളിൽ നടത്തിയ പരിശോധനയിൽ കുറഞ്ഞ അളവിൽ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed