ഇന്ത്യയുമായി അതിർത്തി തർക്കം; യുദ്ധസജ്ജരാകാൻ ചൈനീസ് സൈന്യത്തോട് പ്രസിഡണ്ട്

ബെയ്ജിംഗ്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ നിര്‍ദേശം നല്‍കി ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിംഗ്. മോശപ്പെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കണമെന്ന് സൈന്യത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. എന്നാല്‍ ഏതങ്കിലും തരത്തിലുള്ള ഭീഷണിയെപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചില്ല.
പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെയും പീപ്പിള്‍സ് ആംഡ് പോലീസ് ഫോഴ്‌സിന്‍റെയും പ്ലീനറി മീറ്റിംഗിലാണ് ചൈനീസ് പ്രസിഡണ്ട് ഈ നിര്‍ദേശം നല്‍കിയത്. ബെയ്ജിംഗില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ വാര്‍ഷിക സമ്മേളനത്തിനിടെയാണ് ഈ മീറ്റിംഗ് കൂടിയത്. കിഴക്കന്‍ ലഡാക്കിലെ പല മേഖലകളിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ സംഘര്‍ഷങ്ങളുണ്ടായി. ചൈനയുടെ പിഎല്‍എ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്നുകയറാന്‍ നടത്തിയ ശ്രമങ്ങളെ ഇന്ത്യ ചെറുത്തതോടെയായിരുന്നു സംഘര്‍ഷം. അതിര്‍ത്തിയിലെ നിയന്ത്രണരേഖ ഇന്ത്യ ലംഘിച്ചതായുള്ള ചൈനയുടെ ആരോപണം ഇന്ത്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.