നടി മീര വാസുദേവ് വിവാഹിതയായി


നടി മീര വാസുദേവ് വിവാഹിതയായി. സിനിമാടെലിവിഷൻ കാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ.  സോഷ്യൽ മീഡിയ പേജിലൂടെ മീരയാണ് വിവാഹ വാർത്ത അറിയിച്ചത്. വിവാഹ ചിത്രങ്ങളും വിഡിയോയും  പങ്കുവെച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. ഞങ്ങൾ ഔദ്യോഗികമായി വിവാഹിതരായി. 21.04.2024 ന്  കോയമ്പത്തൂരിൽ വെച്ചാണ്  ഞാനും വിപിനും വിവാഹിതരായത്.  ഞങ്ങൾ ഇന്ന് ദമ്പതികളായി  ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഞാൻ  വിപിനെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്. പാലക്കാട് ആലത്തൂർ സ്വദേശിയാണ് അദ്ദേഹം. ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാർഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതൽ ഒരേ പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾക്ക് പരസ്പരം അടുത്തറിയാം. ആ പരിചയം  21.04.2024ൽ  വിവാഹത്തിലെത്തി.  വളരെ  സ്വകാര്യമായ വിവാഹമായിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളും രണ്ട്, മൂന്ന്  അടുത്ത സുഹൃത്തുക്കളും  മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്റെ പ്രഫഷനൽ യാത്രയിൽ എനിക്ക്  വലിയ പിന്തുണ നൽകിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ  വാർത്ത ഔദ്യോഗികമായി പങ്കുവെക്കുന്നു. എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ −മീര വാസുദേവ്  ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. 2005ൽ വിശാൽ‍ അഗർ‍വാളിനെ മീര വിവാഹം ചെയ്തു. അഞ്ച് വർ‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. 2012−ൽ‍  നടനും മോഡലുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. 2016ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ‍ അരീഹ എന്നൊരു മകനുണ്ട്. ഗോൽ‍മാൽ‍ എന്ന തെലുങ്ക് സിനിമയിലൂടെയാണ് മീരാ വാസുദേവ് സിനിമയിലെത്തുന്നത്. ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാവുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു ഇടവേളക്ക് ശേഷം  മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed