ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു


ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ‌്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപം ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. അപകടത്തിൽ യാത്രക്കാരെ രക്ഷപ്പെടുത്തി. ഹൈദരാബാദിൽനിന്ന് എത്തിയ യാത്രാ സംഘം മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് വരുമ്പോഴാണ് തോട്ടിൽ വീണത്. വഴി പരിചയമില്ലാത്ത ആളുകളായിരുന്നു കാറിലുണ്ടായിരുന്നത്. നിറഞ്ഞൊഴുകുകയായിരുന്ന തോട് രാത്രിയായതിനാൽ ശ്രദ്ധയിൽപെട്ടതുമില്ല. 

നാട്ടുകാർ തിരച്ചിൽ നടത്തുന്നു ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസുകാരും ചേർന്നാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത്. തോട്ടിൽ മുങ്ങിപ്പോയ കാർ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. 

article-image

sdfsd

You might also like

  • Straight Forward

Most Viewed