ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകന്റെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ് ഇടതുപക്ഷം’; ഹരീഷ് പേരടി


വിനായകന്റെ ജയിലർ എന്ന കച്ചവട സിനിമയിലെ അഭിനയ മികവിന്റെ ആഘോഷത്തിലാണ് സിപിഐഎം എന്ന് നടൻ ഹരീഷ് പേരടി. രജനികാന്ത് ചിത്രമായ ജയിലറിൽ വിനായകൻ ഗംഭീര പ്രകടനമാണ് നടത്തിയത്. അതിനെ മന്ത്രി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ പരിഹാസം.

ഗ്രോ വാസു പറഞ്ഞു. വാസുവേട്ടാ ക്ഷമിക്കണം. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേൾക്കാൻ ഞങ്ങൾക്ക് നേരമില്ല. ഞങ്ങൾ ‘ഉമ്മൻ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്. ഇവിടെ ആകെ ബഹളമാണ്. ഇതിനിടയിൽ ഒന്നും കേൾക്കാൻ പറ്റുന്നില്ല എന്താണ് വാസുവേട്ടാ ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കുവെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

article-image

ASDSADSADSAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed