ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾക്ക്തുടക്കമിട്ടു
രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾക്ക് ബഹ്‌റൈൻ അധികൃതർ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ഉൾപ്പടെയുള്ള സംവിധാനങ്ങൾക്ക് രൂപം നൽകുന്നതിനും, ഇതിനെ ലേബർ വേജസ് ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവർ ധാരണയിലെത്തി.
എൽഎംആർഎ സിഇഒ നൗഫ അബ്ദുൽറഹ്മാൻ ജംഷീർ, എസ്ഐഒ സിഇഒ ഇമാൻ മുസ്തഫ അൽ മുർബാതി എന്നിവർ ഇതുമായ ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തു.
്പ്ിപ

