ഭാവന നായികയായെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ റിലീസ് തീയതി മാറ്റി


നീണ്ട ഇടവേളയ്ക്കുശേഷം ഭാവന നായികയായെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ റിലീസ് തീയതി മാറ്റി. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാല്‍ ചിത്രം 17ന് റിലീസ് ചെയ്യാനാകില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ രാജേഷ് കൃഷ്ണ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ”നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. അടുത്ത വെള്ളിയാഴ്ച, ഫെബ്രുവരി 24ന് ഞങ്ങള്‍ നിങ്ങളെ തീയറ്ററില്‍ പ്രതീക്ഷിക്കുന്നു” എന്നും രാജേഷ് കുറിച്ചു.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

article-image

GBDFGHDGF

You might also like

  • Straight Forward

Most Viewed