ഗോൾഡൻ ഗ്ലോബ് അവാര്‍ഡിൽ ആര്‍ആര്‍ആറിന് രണ്ട് നോമിനേഷന്‍


ഗോൾഡൻ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നാമനിർദ്ദേശങ്ങൾ നേടി എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രം. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനത്തിന് (നാട്ടു നാട്ടു) എന്നീ നാമനിര്‍ദേശങ്ങളാണ് ആര്‍ആര്‍ആര്‍ നേടിയത്. ഇന്ത്യയിൽ നിന്നുള്ള മറ്റ് എൻട്രികളുടെ ഒരു കൂട്ടത്തിൽ അവസാന അഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമയാണ് ആർആർആർ.

ഓസ്കാറിന് വിവിധ വിഭാഗങ്ങളിൽ ആര്‍ആര്‍ആര്‍ സ്വതന്ത്രമായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നോൺ-ഇംഗ്ലീഷ് ഭാഷാ ചിത്രത്തിനുള്ള മറ്റ് നോമിനികൾ ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് (ജർമ്മനി), അർജന്റീന 1985 (അർജന്റീന), ക്ലോസ് (ബെൽജിയം), ഡിസിഷൻ ടു ലീവ് (ദക്ഷിണ കൊറിയ) എന്നിവയാണ്.

ജനുവരി 10 ന് ലോസ് ഏഞ്ചൽസിൽ (ഇന്ത്യന്‍ സമയം ജനുവരി 11 ന് അതിരാവിലെ) ഗോൾഡൻ ഗ്ലോബ്സ് അവാർഡ് ദാന ചടങ്ങ് നടക്കുക. ഹാസ്യനടൻ ജെറോഡ് കാർമൈക്കലാണ് ചടങ്ങ് ഹോസ്റ്റ് ചെയ്യുന്നത്. രാജമൗലിയും സംഘവും ഇത്തവണയും ഓസ്‌കാർ നോമിനേഷനുകൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് മുന്നോടിയാണ് ഗോൾഡൻ ഗ്ലോബ് അവാര്‍ഡ് നോമിനേഷന്‍.

article-image

mhvjh

You might also like

  • Lulu Exchange
  • Straight Forward

Most Viewed