നടൻ സിദ്ധാന്ത് വീർ സൂര്യവംശി ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു

നടന്‍ സിദ്ധാന്ത് വീർ സൂര്യവംശി (46) ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. വ്യായാമത്തിനിടെ മുംബൈയിലെ ജിംനേഷ്യത്തിൽവച്ച് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.
ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാന്ത് അഭിനയ രംഗത്ത് എത്തുന്നത്.
ഏക്ത കപൂർ നിർമിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളിൽ വേഷമിട്ടു. 2007−ൽ ഇന്ത്യന്‍ ടെലി പുരസ്‌കാരം നേടിയിട്ടുണ്ട്.
9