20−20 ലോകകകപ്പ്; ഇന്ത്യയുടെ തോൽ‍വിക്ക് കാരണം ബിസിസിഐയുടെ പക്ഷപാതിത്വമെന്ന് മന്ത്രി വി. ശിവൻകുട്ടി


ടി ട്വന്റി ലോകകപ്പ് സെമിയിൽ‍ ഇംഗ്ലണ്ടിനോടുള്ള ഇന്ത്യയുടെ തോൽ‍വിക്ക് കാരണം ബിസിസിഐയാണെന്ന് മന്ത്രി വി ശിവൻകുട്ടി. മികച്ച പവർ‍ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഋഷഭ് പന്തിനെയും ദിനേശ് കാർ‍ത്തിക്കിനെയും ടീമിൽ‍ എടുത്തതെന്നും ഒരു കളിയിൽ‍ പോലും രണ്ടക്കം കടക്കാൻ ഇരുവർ‍ക്കും ആയിട്ടില്ലെന്ന് ശിവൻകുട്ടി ചൂണ്ടിക്കാണിച്ചു.ന്യൂസിലൻ‍ഡ് പരമ്പരയിൽ‍ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. എങ്ങനെ ഫോം ഔട്ട് ആണെങ്കിലും ടീമിൽ‍ നിലനിർ‍ത്തുക എന്നതാണ് അജണ്ട. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർ‍ത്തുമെന്നും മന്ത്രി ചോദിച്ചു. ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് താൻ‍ ഉറക്കെ വിളിച്ചു പറയുമെന്നും ശിവൻകുട്ടി പറഞ്ഞു. 

മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്: ടി ട്വന്റി ലോകകപ്പ് സെമിയിൽ‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗർ‍ഭാഗ്യകരമാണ്. അതിൽ‍ വേദനയുണ്ട്. ഈ തോൽ‍വിക്ക് കാരണം ബിസിസിഐയും സെലക്ടർ‍മാരുമാണ്. വിക്കറ്റ് കീപ്പർ‍/ ബാറ്ററായി ലോകകപ്പ് ടീമിൽ‍ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർ‍ത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ‍ പോലും രണ്ടക്കം കടക്കാന്‍ ഇരുവർ‍ക്കും ആയിട്ടില്ല. 

മികച്ച പവർ‍ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ‍ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാൻ ആ ഘട്ടത്തിൽ‍ തന്നെ വ്യക്തമാക്കിയത്. മറ്റൊരു ഉദാഹരണം നോക്കുക. വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ‍ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമിൽ‍ നിലനിർ‍ത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉൾ‍പ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം. വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത് ഉണ്ട്, സഞ്ജു ഇല്ല താനും. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർ‍ത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാൻ ഉറക്കെ തന്നെ വിളിച്ചു പറയും.

article-image

ftify

You might also like

Most Viewed