കരൾ രോഗം; നടൻ വിജയൻ കാരന്തൂരിനായി സഹായം അഭ്യർത്ഥിച്ച് നടൻ അജു വർഗീസ്

കരൾ രോഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനായി സഹായം അഭ്യർഥിച്ച് നടൻ അജു വർഗീസ്. സോഷ്യൽ മീഡിയയിലൂടെയാണ് 'വിജയൻ കാരന്തൂരിനായി നമുക്ക് കൈകോർക്കാം' എന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സഹായം അഭ്യർഥിച്ച് വിജയൻ കാരന്തൂർ തന്നെ രംഗത്ത് എത്തിയിരുന്നു. രോഗം മൂർധന്യാവസ്ഥയിലാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി കരൾ രോഗത്തിനാൽ ബുദ്ധിമുട്ട് അനുഭവിച്ചു വരുകയാണെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കരൾ മാറ്റിവെക്കലാണ് ഏക പോംവഴിയെന്നും അന്ന് പറഞ്ഞിരുന്നു.
നടന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ........... 1973−ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻഡ് പെപ്പർ, ഇയ്യോബിന്റെ പുസ്തകം എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങൾ. നാടകത്തിലും സജീവമായിരുന്നു.
xhcf