രാജസ്ഥാൻ കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമ അന്തരിച്ചു


രാജസ്ഥാൻ കോൺഗ്രസിലെ മുതിർന്ന നേതാവും എംഎൽഎയുമായ ഭൻവർലാൽ ശർമ(77) അന്തരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. എട്ട് തവണ സർദാർശഹറിൽ നിന്ന് നിയമസഭയിലെത്തിയ ശർമ, 2020−ൽ സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ആഭ്യന്തര കലാപം നടത്തിയ സംഘത്തിലെ പ്രധാനിയാണ്. സർക്കാരിനെ വീഴ്ത്താൻ ബിജെപി നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി ശർമ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു. സർക്കാരിനെ വീഴ്ത്താനുള്ള ശ്രമം പരാജയപ്പെ‌ട്ടതോടെ ഗെഹ്‌ലോട്ട് പക്ഷത്തേക്ക് ആദ്യം മടങ്ങിയെത്തിയത് ശർമയായിരുന്നു.

ശർമയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മികച്ച പൊതുപ്രവർത്തകനെയാണ് നഷ്ടമാ‌യതെന്നും അശോക് ഗെഹ്‌ലോട്ട് പ്രസ്താവിച്ചു.

article-image

cvncv

You might also like

  • Lulu Exchange
  • Straight Forward

Most Viewed