എൻ.സി.പി ലയനം അനിശ്ചിതത്വത്തിൽ; അജിത് പവാറിന്റെ നിര്യാണത്തിന് പിന്നാലെ ഭിന്നത രൂക്ഷം


ഷീബ വിജയൻ
മുംബൈ: അജിത് പവാറിന്റെ നിര്യാണത്തെത്തുടർന്ന് എൻ.സി.പിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ അനിശ്ചിതത്വത്തിലായി. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി തിരക്കിട്ട് വാഴിച്ചതാണ് ശരദ് പവാർ വിഭാഗത്തെ ചൊടിപ്പിച്ചത്. പവാർ കുടുംബവുമായി ആലോചിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ശരദ് പവാർ വ്യക്തമാക്കി. ലയന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ നീക്കം പ്രക്രിയയെ ബാധിച്ചേക്കുമെന്നാണ് സൂചന.

ഫെബ്രുവരി 12-ന് ലയന പ്രഖ്യാപനം നടത്താനിരിക്കുകയായിരുന്നുവെന്ന് ശരദ് പവാർ വെളിപ്പെടുത്തി. എന്നാൽ ലയനത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന നിലപാടിലാണ് അജിത് പക്ഷത്തെ ചില പ്രമുഖ നേതാക്കൾ. ബി.ജെ.പിയുടെ സമ്മർദത്തിന് വഴങ്ങിയാണ് സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതെന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്. ഇതിനിടെ അജിത് പവാറിന്റെ മകൻ പാർഥ പവാർ ബാരാമതിയിലെത്തി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകിയിട്ടുണ്ട്.

article-image

cvxzadsads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed