വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറുമാസം സമയം; നികുതി നിയമങ്ങളിൽ ഇളവുമായി ധനമന്ത്രി
ഷീബ വിജയൻ
ന്യൂഡൽഹി: വിദേശത്തുള്ള ആസ്തികൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നിർണ്ണായക ഇളവ് പ്രഖ്യാപിച്ചു. വിദേശ സ്വത്തുകൾ വെളിപ്പെടുത്താൻ ആറുമാസം വരെ സമയം അനുവദിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.
വിദേശത്തുള്ള സമ്പാദ്യമോ സ്വത്തോ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയവർക്ക് അത് നിയമപരമായി അറിയിക്കാൻ ആറുമാസത്തെ സാവകാശം ലഭിക്കും. ചെറിയ നികുതി വെട്ടിപ്പുകൾക്ക് കഠിനമായ ശിക്ഷകൾക്ക് പകരം പിഴ മാത്രം ഈടാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനവും വന്നിരിക്കുന്നത്.
നികുതിദായകർ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ ഒഴിവാക്കി നികുതി നിയമങ്ങൾ ലളിതമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
asaswsadads


