സ്ത്രീ ശാക്തീകരണത്തിന് 'ഷീ മാർട്ട്'; എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ


ഷീബ വിജയൻ
ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ വനിതകളെ സംരംഭകരാക്കി മാറ്റുന്നതിനായി വിപ്ലവകരമായ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വനിതാ സംരംഭകർക്കായി 'ഷീ മാർട്ട് പദ്ധതിയും ജോലി ചെയ്യുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റലുകളും നിർമ്മിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

ഗ്രാമങ്ങളിലെ വനിതാ സംരംഭകർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രത്യേക വിപണന ശൃംഖലയാണ് 'ഷീ മാർട്ട്'. സാധാരണക്കാരായ സ്ത്രീകളുടെ ഉൽപ്പന്നങ്ങൾക്ക് ദേശീയ-അന്തർദ്ദേശീയ തലത്തിൽ വിപണി കണ്ടെത്താൻ ഇത് സഹായിക്കും. ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിൽ ഈ വിപണന ശൃംഖല നിർണ്ണായക പങ്കുവഹിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

വനിതാ സ്റ്റാർട്ടപ്പുകൾക്കും സ്വയംസഹായ സംഘങ്ങൾക്കും സാങ്കേതിക വിദ്യയും ആധുനിക യന്ത്രങ്ങളും ലഭ്യമാക്കാൻ പ്രത്യേക ധനസഹായം നൽകും. ഇത് സ്ത്രീകളെ കേവലം തൊഴിലാളികൾ എന്നതിലുപരി സംരംഭക ഉടമകളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.

ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നവർക്കും സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിനായാണ് രാജ്യത്തെ എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവർക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കാനും ഈ തീരുമാനം സഹായിക്കും.

article-image

zXxxzxz

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed