ബജറ്റ് 2026-27: അർബുദ, പ്രമേഹ മരുന്നുകൾക്ക് വില കുറയും; വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ്
ഷീബ വിജയൻ
ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമേകുന്ന ആരോഗ്യ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. അർബുദ, പ്രമേഹ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ഈ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ക്യാൻസർ മരുന്നുകളുടെ നികുതി കുറച്ചതിനൊപ്പം 17 തരം മരുന്നുകൾക്ക് ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി. കൂടാതെ, ഏഴ് അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ പുതിയ ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ബജറ്റിൽ തുക വകയിരുത്തി.
സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് വനിതാ സംരംഭകർക്കായി 'ഷീ മാർട്ടുകൾ' ആരംഭിക്കും. കാർഷിക മേഖലയിൽ കശുവണ്ടി, കൊക്കോ കർഷകർക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. കായിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പദ്ധതികളും ബജറ്റിലുണ്ട്.
വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പുതിയ മലയോര ട്രെയിനുകൾ (Mountain Trains) ആരംഭിക്കും. ടൂറിസം മേഖലയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും. രാജ്യത്തെ 20 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഗൈഡുമാർക്ക് ഐഐഎം (IIM) വഴി പ്രത്യേക പരിശീലനം നൽകുമെന്നും ധനമന്ത്രി അറിയിച്ചു.
axasasasas


