വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്

മലയാളത്തിലെ റിയാലിറ്റി ഷോ ആയ നായികാ നായകനിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് വിൻസി അലോഷ്യസ്. നിരവധി സിനിമകളിൽ നായിക വേഷത്തിലടക്കം തിളങ്ങിയ താരം ഇനി ബോളിവുഡിലേക്കും ചുവടുറപ്പിക്കാൻ പോകുന്ന എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ∍ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്∍ എന്ന ഹിന്ദി ചിത്രത്തിൽ നായിക വേഷത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കുമെന്നു വിൻസി അലോഷ്യസ് പറയുന്നു. ദേശീയ പുരസ്കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത്. ആദിവാസി പ്രശ്നങ്ങൾ ചർച്ചയാകുന്ന സിനിമയാണ് ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’. ജീവചരിത്രസംബന്ധിയായ ചിത്രം രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് അയക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
∍സോളമന്റെ തേനീച്ചകൾ∍ എന്ന സിനിമയാണ് വിൻസിയുടേതായി പുറത്തു വരാനിരിക്കുന്ന ചിത്രം.