കേരളത്തിൽ ബസ്, ഓട്ടോ− ടാക്സി നിരക്കുകൾ വർധിപ്പിച്ചു


സംസ്ഥാനത്ത് ബസ്, ഓട്ടോ− ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം മിനിമം ബസ് ചാർജ് എട്ടിൽ‍ നിന്ന് പത്ത് രൂപയാക്കി. കിലോമീറ്റർ നിരക്ക് ഒരു രൂപയാകും. സിറ്റി ഫാസ്റ്റ് സർ‍വീസുകളുടെ നിരക്ക് 10 രൂപയിൽ‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചർ‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ‍ സർ‍വീസുകൾ‍ 14 രൂപയിൽ‍ നിന്നും 15 രൂപയും സൂപ്പർ‍ഫാസ്റ്റ് സർ‍വീസുകൾ‍ 20 രൂപയിൽ‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചു. അതേസമയം, നോൺ എസി ലോ ഫ്ളോർ ബസുകളിൽ മിനിമം 10 രൂപയാക്കി കുറച്ചു. എസി സ്ലീപ്പർ‍ സർ‍വീസുകൾ‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, മൾ‍ട്ടി ആക്‌സിൽ‍ സർ‍വീസുകൾ‍, ലോ ഫ്‌ളോർ‍ എയർ‍കണ്ടീഷന്‍ സർ‍വീസുകൾ‍ എന്നിവയിൽ നിരക്കിൽ മാറ്റമില്ല. ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാർ‍ക്ക് പൊതുനിരക്കിന്‍റെ 30 ശതമാനം വരെ ഇളവു നൽ‍കിക്കൊണ്ട് സീസണ്‍ ടിക്കറ്റുകൾ‍ അനുവദിക്കും. ഓട്ടോയുടെ മിനിമം നിരക്ക് 25ൽ‍ നിന്ന് 30 രൂപയായും ഉയർത്തി. മിനിമം ചാർ‍ജ്ജിനു മുകളിൽ‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കിൽ‍ ഈടാക്കാവുന്നതാണ്. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ‍).

ക്വാഡ്രിസൈക്കിളുകൾ‍ക്ക് മിനിമം ചാർ‍ജ്ജ് 35 രൂപ (1.5 കി.മീറ്റർ‍ വരെ) മിനിമം ചാർ‍ജ്ജിനു മുകളിൽ‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്ക് ഈടാക്കാവുന്നതാണ്. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ‍). ഡ്രൈവർ‍ ഉൾ‍പ്പെടെ ഏഴ് യാത്രക്കാർ‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സിസിക്കു താഴെയുള്ള മോട്ടോർ‍ ക്യാബുകൾ‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർ‍ക്യാബുകൾ‍ ഉൾ‍പ്പെടെ) മിനിമം ചാർ‍ജ്ജ് 200 രൂപ (അഞ്ച് കി.മീറ്റർ‍ വരെ) മിനിമം ചാർ‍ജ്ജിനു മുകളിൽ‍ ഓരോ കി.മീറ്ററിനും 18 രൂപ നിരക്കിൽ‍ ഈടാക്കാവുന്നതാണ്. 

ഡ്രൈവർ‍ ഉൾ‍പ്പെടെ ഏഴ് യാത്രക്കാർ‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സിസിക്കു മുകളിലുള്ള മോട്ടോർ‍ ക്യാബുകൾ‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർ‍ക്യാബുകൾ‍ ഉൾ‍പ്പെടെ) മിനിമം ചാർ‍ജ്ജ് 225 രൂപ (അഞ്ച് കി.മീറ്റർ‍ വരെ) മിനിമം ചാർ‍ജ്ജിനു മുകളിൽ‍ ഓരോ കി. മീറ്ററിനും 20 രൂപ നിരക്കിൽ‍ ഈടാക്കാവുന്നതാണ്. പുതുക്കിയ നിരക്കുകൾ‍ മേയ് ഒന്നു മുതൽ‍ പ്രാബല്യത്തിൽ‍ വരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed