പമ്പയിലും നിലയ്ക്കലിലും എസ്.ഐ ആയി മോഹൻലാൽ എത്തും; 'അതിമനോഹര'ത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി


ഷീബ വിജയൻ

കൊച്ചി: മോഹൻലാൽ - തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ 'അതിമനോഹര'ത്തിന് നിലയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്തും പമ്പയിലും ചിത്രീകരണം നടത്തുന്നതിന് അനുമതി ലഭിച്ചു. ഇതുസംബന്ധിച്ച് സിനിമയുടെ സംവിധായകൻ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഈ സ്ഥലങ്ങളിൽ ഷൂട്ടിംഗ് നടത്തുന്നതിന് തടസമില്ലെന്ന് റാന്നി ഡി.എഫ്.ഒ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ പെരിയാർ കടുവ സങ്കേതത്തിന്റെ പരിസര പ്രദേശങ്ങളിൽ ഷൂട്ടിംഗ് അനുവദിക്കാനാവില്ലെന്നും ഡി.എഫ്.ഒ വ്യക്തമാക്കി. ഇതേത്തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്.

നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നു. മുഴുവൻ സ്ക്രിപ്റ്റും സമർപ്പിക്കണമെന്നും ശബരീമല ക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ ഹനിക്കുന്ന യാതൊന്നും ചിത്രത്തിലുണ്ടാകരുത് എന്നുമുള്ള കർശന നിബന്ധനകളോടെയായിരുന്നു ദേവസ്വം ബോർഡിന്റെ അനുമതി. 'തുടരും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ഈ ചിത്രത്തിൽ മീര ജാസ്മിനാണ് നായികയായി എത്തുന്നത്.

ചിത്രത്തിൽ ഒരു പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്.

article-image

grdffgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed