ഈ ഓണം നിവിൻ പോളിക്കൊപ്പം! 'പ്രേമലു' നിർമ്മാതാക്കളുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബുക്കിങ് ആരംഭിച്ചു!
ഷീബ വിജയൻ
നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെയൊക്കെ അയൽപക്കങ്ങളിൽ കാണാവുന്ന കഥാപാത്രങ്ങളുമായി ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകർക്ക് ഇത് മികച്ചൊരു വിരുന്നായിരിക്കും.
'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് ആദ്യമായി നിവിൻ പോളിയുമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവും 'പ്രേമലു'വിന് ശേഷമുള്ള അടുത്ത സംരംഭവും ഇതാണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
അജ്‌മൽ സാബു ഛായാഗ്രഹണവും, വിഷ്ണു വിജയ് സംഗീത സംവിധാനവും, ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. വിനായക് ശശികുമാറാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ആഷിക് എസ് (ആർട്ട്), ധന്യ ബാലകൃഷ്ണൻ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്), ആക്ഷൻ സന്തോഷ് (സംഘട്ടനം), ജംഷീർ പുരക്കാട്ടിരി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഫിലിപ്പ് ഫ്രാൻസിസ് (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), വിഷ്ണു സുജാതൻ (സൗണ്ട് മിക്സിങ്), ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ (സൗണ്ട് ഡിസൈൻ), എഗ്ഗ് വൈറ്റ് വിഎഫ്എക്സ് (വിഎഫ്എക്സ്), രമേഷ് സി.പി (കളറിസ്റ്റ്), റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ (സ്റ്റിൽസ്), യെല്ലോ ടൂത്ത്സ് (പോസ്റ്റർ ഡിസൈൻ), ആതിര ദിൽജിത്ത് (പിആർഒ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
adsasasas

